Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
, ശനി, 12 ഡിസം‌ബര്‍ 2020 (09:27 IST)
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്  ശേഷം കൊവിഡ് വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. നിലവിൽ കൊവിഡ് വ്യാപനം നിയത്രണവിധേയമാണെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും.
 
തിരുവനന്തപുരത്ത് 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണം ക്ലസ്റ്റർ പോലെ തിരഞ്ഞെടുപ്പ് ക്ലസ്റ്ററുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കൊവിഡ് നിയന്ത്രണങ്ങളൊടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ ഉണ്ടാന്തെങ്കിലും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ പലയിടത്തും നിയന്ത്രണങ്ങൾ പാളിയിരുന്നു.. ഇത് ഗുരുതര സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാനുമതി ആര്‍ക്ക് വോട്ട് ചെയ്യും എന്നതായിരുന്നു പ്രശ്‌നം!