Webdunia - Bharat's app for daily news and videos

Install App

പോസ്റ്റ് കോവിഡ്: ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി

ശ്രീനു എസ്
ബുധന്‍, 11 നവം‌ബര്‍ 2020 (08:44 IST)
തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
പള്‍മണറി റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉള്‍പ്പെടുന്നു. ഗാര്‍ഹിക വ്യായാമ ക്രമങ്ങള്‍ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകള്‍ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്സിജന്റെ നിലയും അറിയുന്നതിനായി പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Lok Sabha Election Exit Poll 2024 Live: കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം, എല്‍ഡിഎഫ് തകരും, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, എല്‍ഡിഎഫിന് പൂജ്യം! വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത് ഇങ്ങനെ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51 കാരൻ അറസ്റ്റിൽ

35 കിലോ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയിൽ

അടുത്ത ലേഖനം
Show comments