Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റ് കോവിഡ് സിന്‍ഡ്രത്തെ നിസാരമായി കാണ്ടാല്‍ പണികിട്ടും!

പോസ്റ്റ് കോവിഡ് സിന്‍ഡ്രത്തെ നിസാരമായി കാണ്ടാല്‍ പണികിട്ടും!

ശ്രീനു എസ്

, വ്യാഴം, 12 നവം‌ബര്‍ 2020 (15:48 IST)
കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെടുന്ന രോഗങ്ങളായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്. കോവിഡ് രോഗമുക്തി കൈവരിച്ച പലര്‍ക്കും പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 
 
അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇത് നിസാരമായി കണ്ടാല്‍ ഗുരുതരാവസ്ഥയിലെത്തിക്കും. പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിനെ ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോവിഡ് രോഗമുക്തര്‍ ഈ സേവനം ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശച്ചട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു; കൊവിഡ് ഭേദമായവര്‍ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും ചികിത്സനല്‍കും