Webdunia - Bharat's app for daily news and videos

Install App

കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (14:53 IST)
പാറശാല: പൊഴിയൂര്‍ കായലില്‍ സുഹൃത്തുക്കളായ വൈദിക വിദ്യാര്ഥികളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വേളി കരിക്കകം കടകംപള്ളി വൃന്ദാവനില്‍ ബെനഡിക്ട് - അച്ചാമ്മ ദമ്പതികളുടെ മകനായ ബെന്നി ബെനഡിക്ട് എന്ന ഇരുപത്തിനാലുകാരനാണ് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെ പൊഴിയൂര്‍ പൊഴിക്കരയിലാണ് ദുരന്തമുണ്ടായത്. കുളിക്കാനെത്തിയ പത്തംഗ സംഘത്തില്‍ ഏഴു പേര്‍ വൈദിക വിദ്യാര്‍ത്ഥികളാണ്. ബെന്നി ഉള്‍പ്പെടെയുള്ള മറ്റു മൂന്നു പേരും വൈദിക പഠനത്തിന് ഇവര്‍ക്കൊപ്പം തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ അഞ്ചു പേര്‍ പൊഴിയൂര്‍ സ്വദേശികളാണ്.
 
കടലും കായലും ചേരുന്ന ഭാഗത്തെ പൊഴി മുറിച്ചുവിട്ടിരുന്നതിനാല്‍ ശക്തമായ അടിയൊഴുക്കില്‍ പെട്ടാണ് ബെന്നി മുങ്ങിപ്പോയത്. നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും ബെന്നിയെ കിട്ടിയില്ല. പിന്നീട് ഫയര്‍ഫോഴ്സ് സ്‌കൂബാറെ ടീമെത്തിയാണ് കായലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ബെന്നി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments