Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു, സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ

മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു, സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (14:25 IST)
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ ലഖ്‌നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസും കപ്അട മതേതര വാദികളും ബിജെപിക്കെതിരെ നടത്തിയ നുണ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞുവെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. തർക്കമന്ദിരത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 
എ‌ൽ കെ അദ്വാനി ഉൾപ്പടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു. തർക്കമന്ദിരം, തകർത്ത സംഭവം അസൂത്രിതമല്ലെന്ന കോടതി വിധിയോടെ ബിജെപിയുടെ വാദം കോടതി അംഗീകരിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

64 മെഗാപിക്സൽ ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: റിയൽമി 7i ഇന്ത്യൻ വിപണിയിലേയ്ക്ക്