Webdunia - Bharat's app for daily news and videos

Install App

യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ: റിപ്പോർട്ട് കൈമാറും

നിഹാരിക കെ എസ്
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (09:01 IST)
കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പി.പി ദിവ്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ. നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തി. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
 
പ്രാദേശിക ചാനലിൽ നിന്ന് ദിവ്യ യാത്രയയപ്പിൻറെ ദൃശ്യങ്ങൾ ശേഖരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. പല മാധ്യമങ്ങൾക്കും ദൃശ്യങ്ങൾ നൽകിയത് ദിവ്യയാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ ഉണ്ട്. ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് സൂചന. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തിൽ ഇതുവരെ മൊഴി കൊടുത്തിട്ടുമില്ല.
 
അതേസമയം കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയ പി പി ദിവ്യ ഒളിവിൽപോയെന്നാണ് സൂചന. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ല. ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയുടെ ചോദ്യം ചെയ്യൽ വൈകുകയാണ്. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments