എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി വരുന്നത് വരെ പിപി ദിവ്യ ഒളിവില്‍ കഴിയും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദമുഖങ്ങള്‍ വിശദമായി അവതരിപ്പിച്ചതിനാല്‍ പോലീസിന് മുന്നില്‍ ഹാജരാകേണ്ട എന്ന നിയമോപദേശമാണ് ദിവ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നത് വരെ പോലീസും അറസ്റ്റിനായി ശ്രമിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ അവ്രുന്നത്.
ചൊവ്വാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. എ ഡിഎം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസ്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിന് ശേഷം മതി ദിവ്യയ്‌ക്കെതിരെ തുടര്‍നടപടികളെന്നാണ് തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായത്. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപകമാണ്.