Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലം വരുന്നു; വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

മഴക്കാലം വരുന്നു; വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

രേണുക വേണു

, ചൊവ്വ, 30 ഏപ്രില്‍ 2024 (12:54 IST)
കടുത്ത വേനല്‍ച്ചൂടിലൂടെയാണ് മലയാളികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മേയ് പകുതി കഴിയുന്നതോടെ സംസ്ഥാനത്ത് മഴ ലഭിച്ചു തുടങ്ങാന്‍ സാധ്യതയുണ്ട്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ തന്നെ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
വീടും പരിസരവും വൃത്തിയാക്കിയിടുക. വീടിനു ചുറ്റുമുള്ള പുല്ല് പറിച്ചു കളയണം. ഇല്ലെങ്കില്‍ ആദ്യ മഴയില്‍ തന്നെ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമാകും. വീടിനു ചുറ്റും കിടക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക. വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള കുപ്പികള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ നീക്കം ചെയ്യണം. വീടിനു ചുറ്റുമുള്ള ഓടകള്‍, കാനകള്‍ എന്നിവ വൃത്തിയാക്കുക. വീട്ടിലെ വേസ്റ്റ് കുഴികള്‍ വൃത്തിയാക്കിയിടുന്നതും നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ചുപേര്‍ മരിച്ചു