Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് നാലിടത്ത് കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം

കോഴിക്കോട് നാലിടത്ത് കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
, തിങ്കള്‍, 22 നവം‌ബര്‍ 2021 (16:33 IST)
കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത നാലിടത്തെ വെള്ളത്തിൽ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയ ആർക്കും കോളറ ലക്ഷണങ്ങൾ ഇല്ല.
 
ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ  നരിക്കുനിയിലെ മൂന്ന് കിണറുകളിലേയും പെരുമണ്ണയിലെ ഒരു കിണറിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവം ഗൗരവകരമാണെന്ന് ഡിഎംഒ വ്യക്തമാക്കി. തുടർന്ന് അടിയന്തിരമായി ആരോഗ്യ സൂപ്പർവൈസർമാരുടെ യോഗം വിളിച്ചുചേർത്ത ഡിഎംഒ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി.
 
ജില്ലയിൽബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജില്ലയിൽ എവിടെയും കോളറ സ്ഥിരീകരിക്കാത്തത് ആരോഗ്യ വകുപ്പിന് ആശ്വാസമാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാന്‍ഡം പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിനിടെ നരിക്കുനിയിൽ രണ്ടര വയസുകാരന്‍റെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കൽ കോളജിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് കിട്ടിയതായി ഡിഎംഒ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇതിൽ വ്യക്തത വരുത്താനാകൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിൽ പിടിമുറുക്കി കരടികൾ, സെൻസെക്സിൽ ഒറ്റ ദിവസത്തിൽ നഷ്ടം 1,170 പോയന്റ്, നിഫ്‌റ്റി 17,500നും താഴെ