Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രക്ഷകര്‍ത്താവായും വഴികാട്ടിയായും തന്നെ കൈപിടിച്ചു മുന്നോട്ട് നയിച്ചത് പ്രണബ് ദാ’ - രാഷ്‌ട്രപതിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

‘രക്ഷകര്‍ത്താവായും വഴികാട്ടിയായും തന്നെ കൈപിടിച്ചു മുന്നോട്ട് നയിച്ചത് പ്രണബ് ദാ’ - രാഷ്‌ട്രപതിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

രാഷ്‌ട്രപതി
ന്യൂഡല്‍ഹി , ചൊവ്വ, 26 ജൂലൈ 2016 (09:12 IST)
രക്ഷകര്‍ത്താവായും ഒരു വഴികാട്ടിയായും തന്നെ കൈ പിടിച്ചു മുന്നോട്ട് നയിച്ചത് പ്രണബ് മുഖര്‍ജിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്നെപ്പോലെ വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ആ സൌഭാഗ്യം ലഭിച്ചിരിക്കാന്‍ സാധ്യതയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതി പദവിയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിയെയാണ് പ്രധാനമന്ത്രി വാനോളം പുകഴ്ത്തിയത്.
 
രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ രാഷ്‌ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി രാഷ്‌ട്രപതിയെക്കുറിച്ച് വാചാലനായത്. 13 വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന താന്‍ ലോക്സഭ വിജയത്തോടെയാണ് തലസ്ഥാനത്ത് എത്തിയത്. ഡല്‍ഹി രാഷ്‌ട്രീയം പരിചിതമല്ലാതിരുന്ന ആ സമയത്ത് തന്നെ കൈപിടിച്ചു നടത്തിയത് പ്രണബ് ദാ ആയിരുന്നെന്നും മോദി പറഞ്ഞു.
 
രാഷ്‌ട്രപതിയുടെ ജനകീയ പ്രവര്‍ത്തനരീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. കൂടാതെ, ഉന്നതാധികാര കേന്ദ്രവും സാധാരണക്കാരനും ഒത്തുചേരുന്ന ഇടമായി രാഷ്‌ട്രപതി ഭവനെ പ്രണബ് മുഖര്‍ജി മാറ്റിയെടുത്തുവെന്നും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണാതായ കടുവയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം