വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 10 കിലോയുടെ പാചകവാതക ഗ്യാസ് സിലിണ്ടറിന്റെ വില 15.50 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ സിലിണ്ടറിന്റെ വിലകുറഞ്ഞത് ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ക്കും ആശ്വാസമാകും.
കഴിഞ്ഞമാസം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മാസം പാചക സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു. 50 രൂപയാണ് വര്‍ദ്ധിച്ചത്. ഏപ്രില്‍ ഏഴിനാണ് 14 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചത്.