Webdunia - Bharat's app for daily news and videos

Install App

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് വൈദികരും ബന്ധുക്കളും

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് വൈദികരും ബന്ധുക്കളും

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:13 IST)
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികൻ കുര്യാക്കോസ് കാട്ടുതറ(60)യെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്ധറിന് സമീപം ദൗസയിലെ പള്ളിയിലെ മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ഒരു വിഭാഗം വൈദികരും ആരോപിക്കുന്നുണ്ട്.
 
ഫാദറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് രൂപതയുടെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാദർ കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.
 
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 16നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായത്. കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോൾ കോടതിയില്‍ ഹാജരാകേണ്ടതുമാണെന്ന ഉപാധികളോടെയാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments