Webdunia - Bharat's app for daily news and videos

Install App

രാജു പുതിയൊരു ദിശയിലേക്ക്; ‘ഓഗസ്റ്റ് സിനിമാ’ നിർമാണ കമ്പനിയിൽനിന്ന് പൃഥ്വിരാജ് പിൻമാറി

‘ഓഗസ്റ്റ് സിനിമാ’ നിർമാണ കമ്പനിയിൽനിന്ന് പൃഥ്വിരാജ് പിൻമാറി

Webdunia
ശനി, 1 ജൂലൈ 2017 (20:22 IST)
സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സിനിമാ നിർമാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്‍മാ​റി. ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് രാജു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആറു വർഷത്തിലധികം കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചശേഷമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

സ്വ​ന്തം നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പൃഥ്വിരാജ് പി​ൻ​മാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പൃഥ്വിരാജ് പിന്മാറിയതോടെ പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, തമിഴ് ചലച്ചിത്ര താരം ആര്യ എന്നിവരാകും ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

സിനിമാ ജീവിതത്തിൽ പുതിയൊരു ദിശയിൽ യാത്ര ആരംഭിക്കാൻ സമയമായെന്ന്, ഇക്കാര്യം അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കി. ഈ യാത്രയിൽ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായി നിൽക്കാനാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ, എന്നെന്നും താലോലിക്കുന്ന ഒരുപിടി ഓർമകകളും ഹൃദയം നിറയെ കൃതജ്ഞതയുമായി ഓഗസ്റ്റ് സിനിമയോടു വിടപറയുകയാണ്. കമ്പനിയുടെ അഭ്യുദയകാംക്ഷികളിൽ അഗ്രസ്ഥാനത്ത് താൻ എന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാ​മ​റ​മാ​ൻ സ​ന്തോ​ഷ് ശി​വ​ൻ, നി​ർ​മാ​താ​വ് ഷാ​ജി ന​ടേ​ശ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് 2010ലാ​ണ് പൃ​ഥി​രാ​ജ് ഓ​ഗ​സ്റ്റ് സി​നി​മാ​സ് തു​ട​ങ്ങു​ന്ന​ത്. ത​മി​ഴ് ന​ട​ൻ ആ​ര്യ​യും ഈ ​കൂ​ട്ടാ​യ്മ​യി​ൽ പി​ന്നീ​ട് പ​ങ്കാ​ളി​യാ​യി. ദി ​ഗ്രേ​റ്റ് ഫാ​ദ​റാ​ണ് ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെയായി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments