'നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ രാജുവേട്ടാ'...; പൃഥ്വിരാജിനോട് ആരാധകരുടെ ചോദ്യം
ഒന്നുംമില്ലേങ്കിലും ഞങ്ങൾ പാവങ്ങളല്ലേ ഇങ്ങനെയൊക്കെ പേടിപ്പിക്കണോ?; പൃഥ്വിയോട് ആരാധകരുടെ ചോദ്യം
മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ ആരാധകർക്ക് ഒരുത്തരമേ ഉണ്ടാകുകയുള്ളു - പൃഥ്വിരാജ്. വളരെ തിരക്കേറിയ സമയത്തും പൃഥ്വി സോഷ്യൽ മീഡിയകളിൽ സജീവമാകാൻ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം മകളെ പല്ലുതേപ്പിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് വന്ന കമന്റുകൾ വായിച്ചാൽ രസകരമാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് ഒരു ഒന്നൊന്നര ഇംഗീഷ് തന്നെയാണ്. അതാണ് ഇത്ര രസകരമായ കമന്റുകൾ ലഭിച്ചത്.
രാവിലെ ഭാര്യ പറഞ്ഞു 'ആ കൊച്ചിനെ ഒന്ന് പല്ലു തേപ്പിക്ക് മനുഷ്യാ എന്ന്. അയിനാണ് ഇങ്ങേര് ഇങ്ങനെ പറഞ്ഞിരിക്കുന്നതെ’ന്നാണ് ഒരാളുടെ കമന്റ്. രാജുവേട്ടന്റെ പേസ്റ്റില്‍ ഉപ്പുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. കൊച്ചിനെ പല്ലുതേപ്പിക്കുന്നതിനാണോ ഇത്ര കട്ടിയായ വാക്കുകൾ എന്നും കമന്റുണ്ട്. ഞങ്ങള്‍ പാവങ്ങളെ ഇങ്ങനെ പേടിപ്പിക്കണോ എന്നും കമന്റുകള്‍ വന്നിട്ടുണ്ട്. കൂട്ടത്തില്‍ അജുവിനും കിട്ടി ഒരു കമന്റ്. പാവം അജു വര്‍ഗീസിന്റെ കാര്യം ആലോചിക്കുമ്പോള്‍ ഒരു സമാധാനവും ഇല്ല.. പുള്ളി ഒരു 3 മണിക്കെങ്കിലും എണീക്കേണ്ടി വരും’ എന്നാണ് ആരാധകര്‍ പറയുന്നത്.