Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍

Private Bus

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 മാര്‍ച്ച് 2022 (17:09 IST)
സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മൊത്തം 32000 സ്വകാര്യ ബസുകള്‍ ഉള്ളതില്‍ 7000 ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ചിലവ് കൂടുന്നതനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഇന്ധന വിലയിലെ വര്‍ധനവും ത്രൈമാസ ടാക്‌സും കാരണം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറഞ്ഞു. മാര്‍ച്ച് 31 ന് മുന്‍പാണ് ടാക്‌സ് അടയക്കേണ്ടത്. ഓരോ ബസിനും 30000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ ടാക്‌സ് അടയ്‌ക്കേണ്ടിവരും. അതു കൂടാതെയാണ് ഇന്ധന വിലയിലും വര്‍ധനവ് ഉണ്ടാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സിൽ 581 പോയന്റ് കുതിപ്പ്, നിഫ്റ്റി 16,000 കടന്നു