പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരക്കാരായിരുന്നോ ?; ഒമ്പതിന് സ്വകാര്യ ബസ് സമരം
പോക്കറ്റടിക്കാരാണോ പൊലീസ് ?; ഒമ്പതിന് സ്വകാര്യ ബസ് സമരം
ചില പൊലീസ് ഉദ്യോഗസ്ഥരുടെ സൗജന്യയാത്രയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഒമ്പതിന് സ്വകാര്യ ബസ് സമരം. ഡിസ്‌ട്രിക്‍സ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ ബസുകളിലെ സൗജന്യയാത്ര പാടില്ലെന്ന് എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഡിജിപിയുടെ നിര്‍ദേശം നല്‍കിയതാണ്. എന്നിട്ടും ഈ നിയമം പാലിക്കപ്പെടുന്നില്ല. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വ്വീസ് നടത്തുന്നതിനിടെ ബസ് തടയുകയും ഭീമമായ സംഖ്യ പിഴയടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
പൊലീസ് ആവശ്യപ്പെടുന്ന പിഴ നല്‍കിയില്ലെങ്കില്‍ ബസ് തടഞ്ഞിടുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നത് പതിവാണ്. ബസ് പിടിച്ചിടുകയും ജീവനക്കാരുടെ ലൈസൻസും ബസ് രേഖകളും വാങ്ങിവയ്‌ക്കുന്നതും പതിവായിരിക്കുകയാണെന്ന്.
പരസ്യമായി ചീത്ത വിളിക്കാനും യാത്ര തടസപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി വി.ജെ.സെബാസ്റ്റ്യൻ, വൈസ് ചെയർമാൻമാരായ കെ രാജ്കുമാർ, എംവി വത്സലൻ എന്നിവർ പറഞ്ഞു. അതേസമയം, വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.