Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ച പരാജയം; ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം

ചര്‍ച്ച പരാജയം; ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം
, ബുധന്‍, 24 മെയ് 2023 (11:38 IST)
ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ലെന്ന് ബസുടമകള്‍. ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ ഗതാഗതമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന് മാത്രമാണ് അറിയിച്ചതെന്നും ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസുകളെ പാടേ ഇല്ലാതാക്കാനാണ് നീക്കമെന്നും അവര്‍ ആരോപിച്ചു. 
 
നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക, കണ്‍സെഷന്‍ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം. 
 
ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങളും ബസ് ഉ
ടമകള്‍ക്കുണ്ട്. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pinarayi Vijayan: എല്ലാവരും കരുതിയിരുന്നത് മാര്‍ച്ച് 21 നാണ് പിണറായിയുടെ ജന്മദിനം എന്നാണ്, ആ രഹസ്യം വെളിപ്പെടുത്തിയത് പിണറായി തന്നെ (വീഡിയോ)