Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല
കോഴിക്കോട് , ശനി, 17 ഫെബ്രുവരി 2018 (17:35 IST)
സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി നാളെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നാളെ വീണ്ടും ചർച്ച നടത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച വൈകിട്ട് നാലിനാണ് ചർച്ച. ബസുടമകളുടെ സംഘടനാ ഭാരവാഹികളെ ചർച്ചയ്ക്കായി സർക്കാർ ക്ഷണിച്ചു.

തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ് ഉടമകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണു ചർച്ച നടക്കാന്‍ പോകുന്നത്. നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.

സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടനാ നേതാക്കൾ ഗതാഗത മന്ത്രിയെ വെള്ളിയാഴ്‌ച കണ്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സർക്കാർ ചർച്ച വിളിച്ചത്. അതേസമയം, സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പലയിടത്തും യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്.

അതേസമയം, മിനിമം ചാർജ് 10 രൂപയാക്കുക എന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക, മിനിമം ചാർജ് 10 രൂപയാക്കുക, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസിനും രാഹുലിനും: തിരിച്ചടിച്ച് നിർമല സീതാരാമൻ രംഗത്ത്