Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; 28 ന് പൊതു അവധി, ബാങ്കുകള്‍ക്കും ബാധകം

Prophet Day September 28 Bank Holiday
, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (09:14 IST)
നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28 ലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കലണ്ടര്‍ പ്രകാരം 27 ബുധന്‍ ആയിരുന്നു അവധി. ഇതാണ് 28 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. നാളെ സാധാരണ പോലെ പ്രവൃത്തി ദിനമായിരിക്കും. 
 
അതേസമയം 28 ന് പൊതു അവധി. ബാങ്കുകള്‍ക്കും അവധി ബാധകം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം