Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള യുവാവ് ജോലി കിട്ടാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്തു

PSC
പിഎസ്സി റാങ്ക് ലിസ്‌റിലുള്ളയാള്‍ ജോലി കിട്ടാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കുന്നത്തുകാലില്‍ തട്ടിട്ടമ്പലം സ്വദേശി അനു (28) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്
 
കൂലിപ്പണി ചെയ്ത് ബിരുദം നേടിയ അനു സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു. ഈയിടെയാണ് പി.എസ്  സി യുടെ ഈ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞത്. ഇതില്‍ മനംനൊന്താണ് ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ വിവരം അനു തന്റെ ആത്മഹത്യാ കുറിപ്പിലും എഴുതിവെച്ചിട്ടുണ്ട്.
 
കഴിഞ്ഞ ഏപ്രിലിലായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. എന്നാല്‍ കോവിഡ്  പശ്ചാത്തലത്തില്‍ കാലാവധി രണ്ട് മാസം കൂടി നീട്ടിയിരുന്നെങ്കിലും ജൂണ്‍ ഇരുപതോടെ അതും അവസാനിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മദ്യം കിട്ടില്ല, ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിയ്ക്കുന്ന വിധത്തിൽ ആപ്പിൽ മാറ്റം