Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമായില്ല; ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

സെലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമായില്ല; ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
കൊ​ച്ചി , വെള്ളി, 28 ജൂലൈ 2017 (19:05 IST)
ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം പിയു ചി​ത്ര​യെ​ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തിയുടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ചിത്രയെ ഒഴിവാക്കിയ സെലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമായില്ല. മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചിത്ര ഉണ്ടെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷൻ ഉറപ്പുവരുത്തണം. ഇത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും, ചിത്രയെ ഒഴിവാക്കി അനർഹരെ ടീമിൽ തിരുകി കയറ്റിയെന്നും കോടതി നിരീക്ഷിച്ചു. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.

അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ചിത്രയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെരീഫ് രാജിവച്ചു, സു​ഷ​മ സ്വ​രാ​ജ് പാക് പ്രധാനമന്ത്രിയാകുമോ ? - ആവശ്യം പാകിസ്ഥാനില്‍ നിന്ന്