Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെ​റ്റ് ഏ​റ്റു​പ​റ​യുകയാണ് വേണ്ടത്; പിടി ഉഷയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മ​ന്ത്രി ജി സു​ധാ​ക​ര​ൻ രംഗത്ത്

പിടി ഉഷയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മ​ന്ത്രി ജി സു​ധാ​ക​ര​ൻ രംഗത്ത്

തെ​റ്റ് ഏ​റ്റു​പ​റ​യുകയാണ് വേണ്ടത്; പിടി ഉഷയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മ​ന്ത്രി ജി സു​ധാ​ക​ര​ൻ രംഗത്ത്
തി​രു​വ​ന​ന്ത​പു​രം , തിങ്കള്‍, 7 ഓഗസ്റ്റ് 2017 (20:41 IST)
ലണ്ടനിൽ നടക്കുന്ന ലോ​ക അത്‌ലറ്റിക് ചാമ്പ്യന്‍‌ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ​നി​ന്ന് പിയു ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ പിടി ​ഉ​ഷ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ജി സു​ധാ​ക​ര​ൻ രംഗത്ത്.

പിടി ഉ​ഷ ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ മ​റ​ന്നു​പോ​യ​ത് ക​ഷ്ട​മാ​യി. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഉ​ഷ തെ​റ്റ് ഏ​റ്റു​പ​റ​യുകയാണ് വേണ്ടത്. കേ​ര​ള​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ചി​ത്ര​യ്ക്കാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അതേസമയം, ലോക അത്‌ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നൽകിയ സാമ്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് ചിത്ര കായിക മന്ത്രിയെ സന്ദർശിച്ചു. മന്ത്രി എസി മൊയ്തീന്‍റെ ഓഫീസിൽ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേക്കുള്ള ടീ​മി​നെ തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​മി​തി​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​യാ​യി​രു​ന്നു പി.​ടി.​ഉ​ഷ. ഇ​വ​ർ കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ചി​ത്ര​യെ ടീ​മി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്റ് ജനറായി റോബോര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു