സ്ത്രീ വിഷയത്തില്‍ എങ്ങനെ ?; ഈ നടന്മാരും സുനിയുടെ വലയില്‍ വീണു!
സ്ത്രീ വിഷയത്തില്‍ എങ്ങനെ ?; സുനിയുടെ വലയില്‍ വീണവരില്‍ ഈ നടന്മാരും!
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ
ബ്ലാക്ക്മെയിലിംഗ് വലയിൽ ചില നടൻമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സംവിധായകരെയും നടന്മാരെയും വേഗത്തില്കൈയിലെടുക്കാനുള്ള മിടുക്കാണ് സുനിക്ക് നേട്ടമായത്.
ബ്ലാക്ക്മെയിലിംഗ് നടത്തി ലക്ഷങ്ങളാണ് സുനി ഇതുവരെ സ്വന്തമാക്കിയത്. ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമാണ് ഇത്തരത്തില്‍ ലഭിക്കുന്ന പണം പ്രതി ഉപയോഗിച്ചത്. പണം കൈയില്‍ എത്തിയാല്‍ വിലകൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുക, വന്‍ കിട ഹോട്ടലുകളില്‍ താമസിക്കുക എന്നിവയാണ് സുനിയുടെ രീതി.
സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരുമായി അടുത്തബന്ധം സ്ഥാപിച്ച് ഇവര്‍ക്കായി സൗകര്യം ഒരുക്കികൊടുത്തിരുന്നതും സുനി തന്നെയായിരുന്നതായി പറയുന്നു. ഇവരാണ് ബ്ലാക്ക്മെയിലിംഗിന് വിധേയമായിട്ടുള്ളത്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സുനി വ്യക്തമാക്കിയെന്നാണ് സൂചന.
മാനഹാനി ഭയന്നാണ് വെട്ടിലായവര്‍ സുനിക്ക് പണം നല്‍കിയത്. പല നടൻമാരുടെയും
രഹസ്യസംഗമങ്ങൾ വീഡിയോയിൽ പകര്‍ത്തുന്നതും ഇയാളുടെ പതിവാണ്. ലൊക്കേഷനിൽ മദ്യവും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്ന സംഘത്തിലെ
കണ്ണിയായിരുന്ന സുനിയെന്നും സൂചനയുണ്ട്.