Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവനടി; മറഞ്ഞിരിക്കുന്ന ആ പ്രമുഖ ഇവരോ ?!

സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവനടി ?!

സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവനടി; മറഞ്ഞിരിക്കുന്ന ആ പ്രമുഖ ഇവരോ ?!
കൊച്ചി , ശനി, 1 ജൂലൈ 2017 (14:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഒരു യുവനടിയിലേക്ക്‌.

മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മാഡം എന്നു വിളിക്കുന്ന യുവനടിയിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.

സുനിയും മാഡം എന്നു വിളിക്കുന്ന യുവനടിയും തമ്മില്‍ പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത് ഇവരുടെ അറിവോടെയാണ്. സംഭവത്തില്‍ ഗൂഢാലോചന നടന്നത് ഇവരുടെ നേതൃത്വത്തിലാണോ എന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മാഡം എന്നു വിളിക്കുന്ന യുവനടിയിലേക്ക് അന്വേഷണം നീളാന്‍ കളമൊരുങ്ങിയത്. ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്തബന്ധമാണുള്ളത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യയില്‍ പൊലീസ് പരിശോധന നടത്തി. വെള്ളിയാഴ്‌ച രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടുവരെ നീണ്ടു.

ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിനെഴുതിയ കത്തില്‍ ‘കാക്കനാട്ടെ ഷോപ്പി’നെ പറ്റി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. അതീവ രഹസ്യമായിട്ടാണ് പരിശോധന നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ വനിത കൗൺസിലറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങി മരിച്ചു