Webdunia - Bharat's app for daily news and videos

Install App

ഗവേഷണരംഗത്ത് കോപ്പിയടി വ്യാപകം; ശിക്ഷ കർശനമാക്കി യുജിസി

ഗവേഷണരംഗത്ത് കോപ്പിയടി വ്യാപകം; ശിക്ഷ കർശനമാക്കി യുജിസി

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (07:36 IST)
ഗവേഷണരംഗത്തെ കോപ്പിയടിക്ക് ഇനി മുതൽ ശിക്ഷ കർശനം. പിഎച്ച്ഡി, എംഫിൽ തുടങ്ങിയ ഗവേഷണ റിപ്പോർട്ടുകളിലും മറ്റും കോപ്പിയടി വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരത്തിലുള്ള നടപടി. കർശന ശിക്ഷയുമായി യു ജി സിയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
 
അറുപത് ശതമാനത്തിലധികം കോപ്പിയടിച്ചെന്ന് മനസ്സിലാക്കിയാൽ വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കും. അറുപത് ശതമാനം വരെയാണെങ്കിൽ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്യും. 10 മുതൽ 40 ശതമാനംവരെ പകർത്തിയെഴുതിയതെങ്കിൽ ആറുമാസത്തിനകം പുതിയ പ്രബന്ധം സമർപ്പിക്കണം. 
 
കോപ്പിയടി ആവർത്തിച്ചാൽ സർവീസിൽ നിന്ന് പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്. പരാതി ആദ്യം നൽകേണ്ടത് ഡിപ്പാർട്ട്‌മെന്റൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിനാണ്. പരാതി പരിശോധിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സഹിതം ഇത് ഇൻസ്റ്റിറ്റ്യൂഷണൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിന് നൽകണം. ഈ സമിതിയും 45 ദിവസത്തിനകം സ്ഥാപനമേധാവിക്ക് റിപ്പോർട്ട് നൽകണം. ബിരുദംനേടിയ ശേഷമാണ് കോപ്പിയടി പിടിക്കപ്പെടുന്നതെങ്കിലും നടപടിയുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments