Publish Date: Fri, 03 Aug 2018 (09:17 IST)
Updated Date: Fri, 03 Aug 2018 (09:19 IST)
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാർവാന്റെ റിലീസ് തടഞ്ഞു. സംവിധായകൻ സഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി.
അതേസമയം, വാർത്ത നിഷേധിച്ച് നടൻ ദുൽഖർ സൽമാൻ രംഗത്ത് വന്നു. റിലീസ് തടഞ്ഞുവെന്ന റിപ്പോർട്ട് തെറ്റാണെന്ന് മുൻ നിശ്ചയിച്ചത് പോലെ തന്നെ സിനിമ ഇന്ന് റിലീസ് ചെയ്യുമെന്നും ദുൽഖർ വ്യക്തമാക്കി.
ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ നിർമ്മിച്ചിരിക്കുന്നത് റോണി സ്‌ക്രൂവാലയാണ്. കേരളവും സിനിമയിൽ പ്രധാന പശ്ചാത്തലമായി വരുന്നുണ്ട്.
ദുൽഖറിന് പുറമെ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് സിനിമയിൽ പ്രധാനവേഷമിടുന്നത്. അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് കാർവാൻ.