കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു
1994 നവംബര്‍ 25 ന് സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പനു വെടിയേറ്റത്
കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കിലൂടെയാണ് പുഷ്പന്റെ മരണവാര്‍ത്ത പങ്കുവെച്ചത്.
1994 നവംബര്‍ 25 ന് സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പനു വെടിയേറ്റത്. പുഷ്പന്റെ ചികിത്സാ ചെലവുകള്‍ സിപിഎം ആണ് വഹിച്ചിരുന്നത്. കഴുത്തിനു പിന്നിലാണ് പുഷ്പനു വെടിയേറ്റത്. സുഷുമ്‌ന നാഡിക്ക് ആഘാതമേറ്റതിനാല്‍ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു.