പുത്തൻകുരിശ് എസ് ഐയെ പിടികൂടിയ സംഭവം, വെളിപ്പെടുത്തലുമായി സീരിയൽ നടി
രാത്രി തിരുവാണിയൂര്‍ വെങ്കിടയിലെ ഒരു വീട്ടിലെത്തിയ പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സീരിയൽ നടി ലക്ഷ്മി. എസ് ഐയ്ക്കൊപ്പം പിടികൂടിയ നടി താനല്ലെന്ന് ലക്ഷ്മി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്
രാത്രി തിരുവാണിയൂര്‍ വെങ്കിടയിലെ ഒരു വീട്ടിലെത്തിയ പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സീരിയൽ നടി ലക്ഷ്മി. എസ് ഐയ്ക്കൊപ്പം പിടികൂടിയ നടി താനല്ലെന്ന് ലക്ഷ്മി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു നടി.
എന്നെ നേരിട്ട് അരിയാവുന്നവർക്ക് അത് താനല്ല എന്ന് അറിയാം. എന്നാൽ താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മന:പൂർവ്വം തന്റെ ഇമേജ് കളയാൻ ശ്രമിക്കുകയാണ്. ഈ സംഭവത്തിൽ തന്നെ അറിയാത്തവർ മോശമായിട്ട് വിചാരിക്കില്ലെ. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു.
അതേസമയം, സംഭവത്തിന്റെ വിശദീകരണവുമായി പുത്തൻകുരിശ് എസ് ഐ സജീവ് കുമാർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കഞ്ചാവ് കേസിലും മയക്കുമരുന്ന് കേസിലും താന്‍ അറസ്‌റ്റ് ചെയ്‌തവരും മറ്റി ചിലരും ചേര്‍ന്നാണ് തന്നെ കൈയേറ്റം ചെയ്തതെന്ന് എസ് ഐ വ്യക്തമാക്കിയിരുന്നു.