Webdunia - Bharat's app for daily news and videos

Install App

New Born Childs Buried Case: ബക്കറ്റില്‍ കൊണ്ടുവരും, വീടിനു പിന്നില്‍ കുഴിയെടുത്തു; ഗര്‍ഭം മറയ്ക്കാന്‍ ഇറുകിയ വസ്ത്രം ഒഴിവാക്കി

വയറില്‍ തുണി വലിച്ചുകെട്ടിയാണ് അനീഷ ഗര്‍ഭം മറച്ചുവെച്ചത്

രേണുക വേണു
തിങ്കള്‍, 30 ജൂണ്‍ 2025 (08:12 IST)
Aneeha

New Born Childs Buried Case: തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അനീഷ കുറ്റകൃത്യത്തെ കുറിച്ച് പൊലീസിനോടു വെളിപ്പെടുത്തി. ശുചിമുറിയില്‍ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്ന് അനീഷ മൊഴി നല്‍കി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതിനാല്‍ പല കാര്യങ്ങളും അനീഷയ്ക്കു അറിയാമായിരുന്നു. 
 
വയറില്‍ തുണി വലിച്ചുകെട്ടിയാണ് അനീഷ ഗര്‍ഭം മറച്ചുവെച്ചത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കി. ശുചിമുറിയില്‍ വെച്ച് പ്രസവിച്ച ശേഷം ബക്കറ്റില്‍ കൊണ്ടുവന്നാണ് കുട്ടികളെ വീടിനു പിന്നില്‍ കുഴിച്ചിട്ടത്. 
 
കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പ അനീഷ പൊലീസിനു കാണിച്ചുകൊടുത്തു. അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അയല്‍വാസി ഗിരിജ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 'കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്നു കൊല്ലമായി,' ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.
 
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്കു സംശയമുണ്ടായിരുന്നു. അയല്‍വാസിയായ ഗിരിജ ഇതേ കുറിച്ച് അനീഷയോടു ചോദിച്ചിട്ടുണ്ട്. പിന്നീട് അത് വലിയ വഴക്കിലേക്ക് എത്തി. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് അനീഷ ഗിരിജയ്‌ക്കെതിരെ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നല്‍കി. പൊലീസ് മധ്യസ്ഥത വഹിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷം അയല്‍വാസികളുമായി അനീഷയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല.
 
അതേസമയം കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്നാണ് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞത്. ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍

രാഹുൽ വന്നാൽ ചിലർ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും, മുകേഷ് എഴുന്നേറ്റാലും അതുണ്ടാകും: കെ മുരളീധരൻ

അടുത്ത ലേഖനം
Show comments