Select Your Language

Notifications

webdunia
webdunia
webdunia
webdunia

Puthupalli By Election Live Updates: വ്യക്തി അധിക്ഷേപത്തിലേക്ക് പോയി, വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തതെന്ന് ചാണ്ടി ഉമ്മന്‍

Puthupalli By Election Live Updates: വ്യക്തി അധിക്ഷേപത്തിലേക്ക് പോയി, വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തതെന്ന് ചാണ്ടി ഉമ്മന്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (09:04 IST)
ഈ തിരഞ്ഞെടുപ്പ് വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചെന്നും വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തതെന്നും പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചോദിച്ചു. പുതുപ്പള്ളിയുടെ വികസനം തടസപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിക്കാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്നത്. 
 
രാവിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പള്ളി പള്ളിയിലെത്തിയും ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥിച്ചു. നിയമസഭാ ചരിത്രത്തിലെ 66മത് ഉപതിരഞ്ഞെടുപ്പാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു