Webdunia - Bharat's app for daily news and videos

Install App

സഹതാപ തരംഗം വോട്ടാകും; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും

Webdunia
ശനി, 22 ജൂലൈ 2023 (08:50 IST)
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉടന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ധാരണയായിട്ടുണ്ട്. സഹതാപ തരംഗം വോട്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ ശക്തമായ വികാരം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ട്. ആ വികാരം വോട്ടാകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 
 
ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമെടുക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ആള്‍ കൂടിയാണ് ചാണ്ടി ഉമ്മന്‍. അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാകാന്‍ ചാണ്ടി ഉമ്മന് സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 
 
ജെയ്‌സ് സി തോമസ് തന്നെയായിരിക്കും പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. 2021 ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക് തന്നെയായിരുന്നു. 2016 ല്‍ പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഭൂരിപക്ഷം 27,092 ആണ്. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 8,990 ആയി കുറഞ്ഞു. പുതുപ്പള്ളി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments