Puthuppally By Election Result: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ഐതിഹാസിക വിജയം; ലീഡ് 36,454
ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് പതിനായിരം വോട്ടുകള്‍ പോലും നേടാന്‍ സാധിച്ചില്ല
Puthuppally By Election Result: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ഐതിഹാസിക വിജയം. 13 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലില്‍ 36,454 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജയം. ചാണ്ടി ഉമ്മന്‍ 78,098 വോട്ടുകള്‍ നേടി. ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് 41,644 വോട്ടുകള്‍ നേടി.
ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് പതിനായിരം വോട്ടുകള്‍ പോലും നേടാന്‍ സാധിച്ചില്ല. 6447 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ ചാണ്ടി ഉമ്മന്‍ മറികടന്നു. 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയത്. ശക്തി കേന്ദ്രങ്ങളിലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച പോലെ വോട്ട് ലഭിച്ചില്ല. സ്വന്തം ബൂത്തിലും ജെയ്ക് പിന്നിലായിരുന്നു.