Publish Date: Fri, 08 Sep 2023 (10:58 IST)
Updated Date: Fri, 08 Sep 2023 (11:05 IST)
ജെയ്ക്കിനെ സ്വന്തം തട്ടകത്തിലും മലര്‍ത്തി അടിച്ച് ചാണ്ടി ഉമ്മന്‍. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത്. കഴിഞ്ഞ തവണ ജെയ്ക്കിന് പിന്തുണ ലഭിച്ച സ്ഥലത്തുപോലും ഇത്തവണ പിന്തുണ ലഭിച്ചില്ല. ഒടുവിലത്തെ കണക്കുപ്രകാരം 37000ലധികം ഭൂരിപക്ഷം നേടിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് കനത്ത തോല്‍വിയിലേക്ക് കടക്കുകയാണ്.
അതേസമയം ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിതെന്ന് അച്ചു ഉമ്മന്‍. 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ എന്തുചെയ്‌തെന്നതിനുള്ള മറുപടിയാണ് ഈ വിജയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സഹോദരി അച്ചു ഉമ്മന്‍ പ്രതികരിച്ചത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ഉള്ളം കൈയില്‍ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈയില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.