Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി

PV Anvar, PA Mohammed Riyas, Beypore, Legislative assembly election 2026
തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ. എറണാകുളം കളമശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്.
 
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ലെന്ന പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചെന്ന് അൻവർ പറഞ്ഞു. 
 
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ചെന്നും അൻവർ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല