വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം

അതേസമയം ശക്തിപ്രകടനത്തിനായി അന്‍വര്‍ പണംകൊടുത്ത് പുറത്തുനിന്ന് ആളുകളെ ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (16:13 IST)
നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 
 
അതേസമയം ശക്തിപ്രകടനത്തിനായി അന്‍വര്‍ പണംകൊടുത്ത് പുറത്തുനിന്ന് ആളുകളെ ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ കൊടികളും പ്രകടനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പലരും നിലമ്പൂര്‍ മണ്ഡലത്തിനു പുറത്തുനിന്ന് ഉള്ളവരാണ്. ഇടതുമുന്നണി വിട്ട ശേഷം ശക്തിപ്രകടനം നടത്തിയപ്പോഴും അന്‍വര്‍ പണംകൊടുത്ത് സ്ത്രീകളെ അടക്കം ഇറക്കിയത് വലിയ വാര്‍ത്തയായിരുന്നു. 
 
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള പ്രകടനത്തില്‍ ആം ആദ്മിയുടെ കൊടികളുമായി പങ്കെടുത്തവരോടു മാധ്യമങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്‍വറിന്റെ കൂട്ടാളികള്‍ അത് തടഞ്ഞു. ഇതോടെയാണ് പുറത്തുനിന്ന് ആളെ ഇറക്കി പ്രകടനം നടത്തുകയാണ് അന്‍വറെന്ന ആക്ഷേപം ഉയര്‍ന്നത്. 
 
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ആളുകള്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് അന്‍വര്‍ പറയുന്നു. അതേസമയം അന്‍വറിനെ പിന്തുണച്ചിരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. അന്‍വറിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments