നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി; തെളിവ് കൈയില്‍ ഉണ്ടെന്ന് പി വി അന്‍വര്‍
ഇതിന്റെ തെളിവുകള്‍ പുറത്തുവിട്ടാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.
നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് പി വി അന്‍വര്‍. പി എ മുഹമ്മദ് റിയാസ് സ്റ്റാഫും കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് അന്‍വറിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ പുറത്തുവിട്ടാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്‍വര്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ചു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി രൂപീകരണം. നിരവധി ചെറുകിട സംഘടനകളുടെ ആവശ്യപ്രകാരമാണ് ഒരു മുന്നണി രൂപീകരിച്ചതെന്നും അവരുടെ താല്‍പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
വി ഡി സതീഷിന്റെ മനസ്സിലും ശരീരത്തിലും അഹങ്കാരമാണെന്നും വിഡി സതീശന്‍ ഇന്ന് എടുക്കുന്ന നിലപാട് 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുമെന്നും അന്‍വര്‍ പറഞ്ഞു.