P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയില്‍ പണമില്ല

രേണുക വേണു
ശനി, 31 മെയ് 2025 (15:41 IST)
P.V.Anvar: കേരളത്തിലെ പ്രബല മുന്നണികളായ എല്‍ഡിഎഫിനോടും യുഡിഎഫിനോടും തെറ്റിപിരിഞ്ഞ പി.വി.അന്‍വര്‍ കടുത്ത നിരാശയില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. എല്‍ഡിഎഫിനെതിരെ പോരാട്ടം നടത്തുന്ന തന്നെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതാണ് അന്‍വറിനെ മാനസികമായി തളര്‍ത്തിയത്. 
 
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നത് ജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. വിജയസാധ്യതയുള്ള, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലൊന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്നാണ് ചില യുഡിഎഫ് നേതാക്കള്‍ ചോദിച്ചത്. തന്നെ കൊന്നുകൊലവിളിക്കാനാണ് അവരുടെ തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അന്‍വര്‍ ഒരുഘട്ടത്തില്‍ ആലോചിച്ചതാണ്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതോടെ ആ മോഹം ഉപേക്ഷിച്ചു. താന്‍ മത്സരിച്ച് കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ പിടിച്ചാല്‍ അത് സ്വരാജിനു ഗുണം ചെയ്യുമെന്ന് മനസിലാക്കിയാണ് അന്‍വറിന്റെ പിന്‍മാറ്റം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments