Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിക്കെതിരെ എന്റെ കൈയില്‍ തെളിവൊന്നും ഇല്ല; മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍

അതേസമയം അന്‍വറുമായി എല്‍ഡിഎഫിനും സിപിഎമ്മിനും യാതൊരു ബന്ധവും ഇനിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:48 IST)
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നതിന് തന്റെ കൈയില്‍ തെളിവുകളൊന്നും ഇല്ലെന്ന് പി.വി.അന്‍വര്‍. മുഖ്യമന്ത്രിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും തെളിവുകള്‍ പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതല്ലാതെ ബിജെപി ബന്ധത്തിനു തന്റെ കൈയില്‍ മറ്റു തെളിവുകളൊന്നും ഇല്ലെന്ന് അന്‍വര്‍ റിപ്പോര്‍ട്ടര്‍ ടിവിയോടു പ്രതികരിച്ചു. 
 
' എന്റെ കൈയില്‍ ഒരു തെളിവുമില്ല. ഞാന്‍ അന്നേ പറഞ്ഞല്ലോ. എഡിജിപിയെ സംരക്ഷിക്കുന്നത് മാത്രമാണ് ഞാന്‍ പറഞ്ഞത്,' അന്‍വര്‍ പ്രതികരിച്ചു. 
 
അതേസമയം അന്‍വറുമായി എല്‍ഡിഎഫിനും സിപിഎമ്മിനും യാതൊരു ബന്ധവും ഇനിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുന്നണി വിടുകയാണെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നും അന്‍വര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്‍വറുമായി ഇനി യാതൊരു ബന്ധവുമില്ലെന്നാണ് ഗോവിന്ദന്റെ വാക്കുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments