Select Your Language

Notifications

webdunia
webdunia
webdunia
webdunia

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !

കഴിഞ്ഞ ദിവസം അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

PV Anvar

രേണുക വേണു

, തിങ്കള്‍, 13 ജനുവരി 2025 (10:01 IST)
PV Anvar: എംഎല്‍എ സ്ഥാനം രാജിവച്ച് പി.വി.അന്‍വര്‍. രാവിലെ ഒന്‍പത് മണിയോടെ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ കണ്ട് അന്‍വര്‍ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. നിലമ്പൂരില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയോടെയാണ് അന്‍വര്‍ നിയമസഭയില്‍ അംഗമായത്. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ അയോഗ്യത പേടിച്ചാണ് അന്‍വറിന്റെ രാജി. 
 
കഴിഞ്ഞ ദിവസം അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് തൃണമൂലിനെ ശക്തിപ്പെടുത്തുകയാണ് അന്‍വറിന്റെ ഇനിയുള്ള ഉത്തരവാദിത്തം. 
 
അതേസമയം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ഒന്നര വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായും നടക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി