Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി ആരംഭിച്ചു; എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്

അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കും

അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി ആരംഭിച്ചു; എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്
മലപ്പുറം , ബുധന്‍, 23 ഓഗസ്റ്റ് 2017 (11:12 IST)
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വര്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്. അനധികൃത ചെക്ക് ഡാം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാനും എംഎല്‍എക്ക് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ നോട്ടീസ് നല്‍കി. എംഎല്‍എയടക്കം പന്ത്രണ്ട് പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
 
ഡാം പൊളിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് ജില്ലാ കളക്ടര്‍ക്ക് വ്യാഴാഴ്ച സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച് നീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
 
കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന രീതിയില്‍ ചെക്ക് ഡാം നിര്‍മിച്ചത്. എന്നാല്‍ താന്‍ ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് എംഎല്‍എ വാദിച്ചത്. എന്നാല്‍ എംഎല്‍എയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നെ കൊന്നുകൊള്‍ക, എന്റെ മകനെ ഒന്നും ചെയ്യരുതേ’ - മരിക്കും വരെ ആ അമ്മ അവരോട് യാചിച്ചു