Webdunia - Bharat's app for daily news and videos

Install App

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

സിആര്‍ രവിചന്ദ്രന്‍
ശനി, 31 മെയ് 2025 (17:45 IST)
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.  പണവുമായി ചിലര്‍ എത്തുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
 
കൈയില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കിലും കൈയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തതെന്നും വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു
 
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കയ്യില്‍ അതിനുള്ള പണമില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണ് താന്‍ സാമ്പത്തികമായി തകര്‍ന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവച്ചതൊന്നും അന്‍വര്‍ പറഞ്ഞു. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ്. സോഷ്യലിസവും മതേതരത്വവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷേ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടെന്നും അദ്ദേഹം പറഞ്ഞു.
 
എം സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെന്നും ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments