കൈയില്‍ പണമില്ല; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

സിആര്‍ രവിചന്ദ്രന്‍
ശനി, 31 മെയ് 2025 (12:18 IST)
കൈയില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍. മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കിലും കൈയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തതെന്നും വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തിലാണ് പിവി അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കയ്യില്‍ അതിനുള്ള പണമില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണ് താന്‍ സാമ്പത്തികമായി തകര്‍ന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവച്ചതൊന്നും അന്‍വര്‍ പറഞ്ഞു. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ്. സോഷ്യലിസവും മതേതരത്വവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷേ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടെന്നും അദ്ദേഹം പറഞ്ഞു.
 
എം സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെന്നും ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച കേസ്; വിജയ്യുടെ ടിവികെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു

അടുത്ത ലേഖനം
Show comments