Webdunia - Bharat's app for daily news and videos

Install App

പി.വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

നിഹാരിക കെ.എസ്
ഞായര്‍, 1 ജൂണ്‍ 2025 (07:32 IST)
മലപ്പുറം: ചർച്ചകൾക്കൊടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന തീരുമാനത്തിൽ പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് അൻവറിന് പാർട്ടി ചിഹ്നം അനുവദിച്ചു. അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം ഇന്നലെ വൈകുംന്നേരം അറിയിച്ചിരുന്നു. 
 
മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ ഇന്നലെ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
 
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

അടുത്ത ലേഖനം
Show comments