Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷർട്ടിലൊളിച്ച പാമ്പ് വിദ്യാർത്ഥിയുടെ പുരികത്തിൽ കടിച്ചുതൂങ്ങി; രക്ഷപെട്ടത് തലനാഴിഴയ്ക്ക്

അഴയിൽ തൂക്കിയിട്ട ഷർട്ടിൽ ഒളിച്ചിരുന്നത് അണലി.

ഷർട്ടിലൊളിച്ച പാമ്പ് വിദ്യാർത്ഥിയുടെ പുരികത്തിൽ കടിച്ചുതൂങ്ങി; രക്ഷപെട്ടത് തലനാഴിഴയ്ക്ക്

തുമ്പി ഏബ്രഹാം

, ചൊവ്വ, 12 നവം‌ബര്‍ 2019 (08:34 IST)
അഴയിൽ തൂക്കിയിട്ട ഷർട്ടിൽ ഒളിച്ചിരുന്നത് അണലി. കദളിക്കാട് പാറയ്ക്കൽ വീട്ടിൽ ജസ്റ്റിസിന്റെ മകൻ ജിൻസൺ അഗസ്റ്റിനെ കഴുകി ഉണക്കാനിട്ടിരുന്ന ഷർട്ടിലാണ് അണലി കയറിയത്. പുരികത്തിലാണ് ജിൺസണ് കടിയെറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജിൻസൺ. 
 
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കുളി കഴിഞ്ഞ് അഴയിൽ കിടന്ന ഷർട്ട് എടുത്ത് ധരിച്ചപ്പോൾ പാമ്പ് ജിൻസന്റെ പുരികത്തിൽ കടിച്ച് തൂങ്ങുകയായിരുന്നു. ജിൺസൺ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്