ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓമനയാണ് മരിച്ചത്. രണ്ടുമാസം മുന്‍പ് ഇവര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. കടിച്ചത് പേയുള്ള നായയാണെന്ന് അറിഞ്ഞിരുന്നില്ല. അതിനാല്‍ ആദ്യഘട്ട ചികിത്സ തേടിയില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്.