Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

കുട്ടി വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു

Rabies, Rabies poisoning seven year girl died, Girl died Rabies

രേണുക വേണു

, തിങ്കള്‍, 5 മെയ് 2025 (09:27 IST)
Rabies Poison Death

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ ആണ് മരിച്ചത്. 
 
കുട്ടി വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രില്‍ എട്ടിനു ഉച്ചയ്ക്കു വീട്ടുമുറ്റത്ത് ഇരിക്കുമ്പോള്‍ താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിക്കുകയായിരുന്നു. 
 
പട്ടിയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. 
 
മേയ് ആറിന് ഒരു ഡോസ് കൂടി ശേഷിക്കെയാണ് കുട്ടിയുടെ മരണം. ഏപ്രില്‍ 28 നു കുട്ടിക്ക് പനി ബാധിച്ചു. ഇത് പേവിഷ ബാധയുടെ ലക്ഷണമായിരുന്നു. 
 
ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴ് പേരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത