Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലയ്‌ക്ക് കാരണം രാജേഷിന്റെ അവിഹിത ബന്ധം, ക്വട്ടേഷന്‍ നല്‍കിയത് നൃത്താധ്യാപികയുടെ ഭര്‍ത്താവ്; കുറ്റം സമ്മതിച്ച് അലിഭായ്

കൊലയ്‌ക്ക് കാരണം രാജേഷിന്റെ അവിഹിത ബന്ധം, ക്വട്ടേഷന്‍ നല്‍കിയത് നൃത്താധ്യാപികയുടെ ഭര്‍ത്താവ്; കുറ്റം സമ്മതിച്ച് അലിഭായ്

Radio jockey rajesh
തിരുവനന്തപുരം , ചൊവ്വ, 10 ഏപ്രില്‍ 2018 (16:32 IST)
റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചു. വിദേശത്തുള്ള തന്റെ സുഹൃത്ത് അബ്ദുള്‍ സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അലിഭായ് പൊലീസിന് മൊഴി നല്‍കി.

രാജേഷും സത്താറിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധമാണു കൊലയിലേക്കു നയിച്ചത്. ഈ ബന്ധം മുതലെടുത്ത് നൃത്താധ്യാപികയില്‍ നിന്നും രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കം നിലനിന്നിരുന്നുവെന്നും അലിഭായ് വ്യക്തമാക്കി.

തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ആയുധം ഉപേക്ഷിച്ചുവെന്നും അലിഭായ് പൊലീസിനോട് പറഞ്ഞു.

കൃത്യം നടത്തുന്നതിനായി ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയതും അദ്ദേഹമാണ്. ഈ കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പൊലീസിനോട് സമ്മതിച്ചു.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത അലിഭായിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസ് ഇയാളുടെ വിസ റദ്ദാക്കുന്നതിനു ശ്രമച്ചതിനെ തുടര്‍ന്ന് അലിഭായ് തിരിച്ച് നാട്ടിലെത്തിയത്. കൊലപാകതത്തിന് ശേഷം അലിഭായ് കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ഖത്തറിൽ അലിഭായി നടത്തുന്ന ജിംനേഷ്യത്തിന്‍റെ ഉടമയാണ് സത്താര്‍. മൂന്ന് മാസം മുമ്പാണ് ഇയാള്‍ യുവതിയില്‍ നിന്നും വിവാഹ മോചനം നേടിയത്. ഇതിനു ശേഷം യുവതി രാജേഷുമായി അടുത്ത ബന്ധം പുലര്‍ത്തി വരുകയായിരുന്നു.

മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ മാർച്ച് 27ന് പുലർച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ കാഴ്ചയിൽ മനം കവർന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് സ്കൂട്ടർ 'ജെൻസ്'