Webdunia - Bharat's app for daily news and videos

Install App

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2025 (16:50 IST)
യുവാക്കള്‍ പ്രതികളാകുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും അടുത്തിടെ കേരളത്തില്‍ വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ അവസാനത്തെ സംഭവമാണ് വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകം. സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ കാരണമാകുന്നുവെന്ന് ശരിവെയ്ക്കുന്നതാണ് പ്രതികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം. അതിനോട് കൂട്ടി വായിക്കേണ്ടതാണ് സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം അക്രമങ്ങളെ ആഘോഷിക്കുന്ന പ്രവണതയും.
 
 ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചെറിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുക്കാരനായ റഫീഖ് അഹമ്മദ്. സിനിമയിലെ നായക സങ്കല്‍പ്പത്തില്‍ വന്ന മാറ്റങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്ത വൈബെന്ന് പറഞ്ഞാല്‍ ആളുകള്‍ തന്ത വൈബെന്ന് പരിഹസിക്കുകയും ചെയ്യുമെന്ന് റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു
 
റഫീഖ് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പോലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.
 
സിനിമകള്‍ സമൂഹത്തെ കൂടുതല്‍ അക്രമവത്കരിക്കുന്നുവെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് റഫീഖ് അഹമ്മദിന്റെ പോസ്റ്റ്. അതേസമയം ലഹരിമരുന്നിന്റെ ഉപയോഗം സമൂഹത്തില്‍ ക്രമാതീതമായ തോതില്‍ ഉയര്‍ന്നെന്നും സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് കേരളത്തില്‍ ഉയരുന്ന കുറ്റകൃത്യങ്ങള്‍ സൂചിപ്പിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments