Webdunia - Bharat's app for daily news and videos

Install App

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 17 സീറ്റിലും വിജയം

രേണുക വേണു
ചൊവ്വ, 25 ഫെബ്രുവരി 2025 (16:20 IST)
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് സിപിഎം. ഇടതുപക്ഷത്തിനെതിരായ വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. 
 
സിപിഎം പ്രസ്താവന പൂര്‍ണരൂപം
 
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 17 സീറ്റിലും വിജയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണ്. 
 
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡ് ഉള്‍പ്പെടെ 13 ജില്ലകളിലായി രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്തില്‍ 24 വാര്‍ഡില്‍ 13 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡും ഇടുക്കി പഞ്ചായത്ത് വാത്തുക്കുടി വാര്‍ഡും എറണാകുളം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ നേരത്തെ തന്നെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. 
 
എല്‍ഡിഎഫ് സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന വ്യാജപ്രചരണങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് എല്‍ഡിഎഫ് വിജയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി

Bank Holiday: നാളെ ബാങ്ക് അവധി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

അടുത്ത ലേഖനം
Show comments