Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരെ കേസ്

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പെണ്‍കുട്ടിയെക്കൊണ്ട് മാപ്പു പറയിച്ച അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്
കോഴിക്കോട് , വ്യാഴം, 28 ജൂലൈ 2016 (07:38 IST)
വടകരയിൽ റാഗിങ്ങിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ കേസ്. പെണ്‍കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കാന്‍ മുന്‍കൈ എടുത്ത മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തത്. മുതിർന്ന വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്ന പരാതിയുമായി അസ്നാസ് അധ്യാപകരെ കണ്ടെങ്കിലും റാഗ് ചെയ്ത വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുമായിരുന്നു അവർ സംസാരിച്ചത്. അധ്യാപകർ  അസ്നാസിനെകൊണ്ട് മാപ്പു പറയിച്ചുവെന്ന് നേരത്തേ തന്നെ ആരോപണം ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 
 
തോടന്നൂർ കന്നിനട തയ്യുള്ളത്തിൽ അസ്നാസ് ആണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് ആണ്‍കുട്ടികളുടേയും മൂന്ന് പെണ്‍കുട്ടികളുടേയും പേരില്‍ കേസെടുത്തിരുന്നു. അദ്രാസ്, അജ്നാസ്, മുഹസിൻ, സുമയ്യ, ഹർഷിത, ഷമീഹ എന്നിവരാണ് അറസ്റ്റിലായ ആറു പേർ. കോളജിലെ റാഗിങ്ങിനെ തുടർന്നാണ് അസ്നാസ് ആത്മഹത്യ ചെയ്തെന്ന് പെൺകുട്ടിയുടെ വീട്ടുകാരും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളജിൽ സമരം നടന്നുവരികയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തങ്ങ വന്യജീവി സങ്കേതത്തില്‍നിന്ന് ഏഴുപേരടങ്ങുന്ന വേട്ടസംഘം അറസ്റ്റില്‍